കോഴിക്കോട്: കേരള ഗവ. ക്ലാസ് ഫോർ യൂണിയൻ 46ാം സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും കോട്ടയത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യ പ്രഭാഷണവും അവാർഡ്ദാനവും നിർവഹിക്കും. എട്ട് വർഷം പൂർത്തിയാക്കിയ ജീവക്കാർക്ക് ക്ലാസ് ത്രീയിലേക്ക് പ്രമോഷൻ നൽകുക, പെൻഷൻ പ്രായം 60 വയസാക്കുക, ബൈട്രാൻസ്ഫർ പ്രമോഷൻ 25 ശതമാനം ഉയർത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. കെ.കെ സുധീഷ്, ജയചന്ദ്രൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഗവ. ക്ലാസ് ഫോർ യൂണിയൻ സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത്
01:12 AM Feb 09, 2017 | Deepika.com