കൊല്ലം: പരവൂരിൽ കാർ അപകടത്തെ തുടർന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂനംകുളം സ്വദേശി ആഷിഖ് ആണ് പിടിയിലായത്. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ഈ മാസം മൂന്നാം തീയതി രാത്രിയിൽ കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് സംഭവം. ക്ഷേത്രത്തിലെ മഹാനവമി ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയശേഷം റോഡരികിൽ വിശ്രമിക്കുകയായിരുന്ന കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരുടെ ഇടയിലേക്കാണ് കാർ ഇടിച്ചു കയറിയത്.
ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടായിട്ടും നിർത്താതെ പോയ കാറിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്നാണ് ആഷിഖ് പിടിയിലായത്.
കൊല്ലത്ത് വാഹനാപകടത്തിൽ യുവാക്കൾ മരിച്ച സംഭവം; കാർ ഉടമ പിടിയിൽ
07:04 AM Oct 08, 2022 | Deepika.com