തി​രു​വ​ന​ന്ത​പു​ര​ത്ത് 25 പേ​രെ തെ​രു​വ് നാ​യ ക​ടി​ച്ചു

08:35 PM Oct 07, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം : ത​ല​സ്ഥാ​ന​ത്ത് 25 പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റു. വി​ള​വൂ​ർ​ക്ക​ലി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 25 പേ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ഈ​ഴ​ക്കോ​ട്, പെ​രി​കാ​വ് പ​ഴ​വീ​ട് , നാ​ലാം ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും കാ​ലി​ലാ​ണ് ക​ടി​യേ​റ്റ​ത്. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ദ്യം ചി​കി​ത്സ തേ​ടി​യ​ത്തി​വ​ര്‍ പി​ന്നീ​ട് വാ​ക്സീ​നെ​ടു​ക്കാ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി. പ​രി​ക്കേ​റ്റ​വ​രും ക​ടി​ച്ച നാ​യ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.