തിരുവനന്തപുരം: സിൽവര്‍ ലൈൻ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഡെപ്യൂട്ടി കളക്ടറും തഹസിൽദാറും അടക്കം 25 ഉദ്യോഗസ്ഥര്‍ക്കാണ് മുൻകാല പ്രാബല്യത്തോടെ കാലാവധി പുതുക്കി നൽകിയത്.
സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിനു ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
സിൽവർ ലൈനുമായി സർക്കാർ മുന്നോട്ട്; ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി
09:40 PM Oct 07, 2022 | Deepika.com