സമാധാന നൊബേല്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും രണ്ട് സംഘടനകള്‍ക്കും

07:01 PM Oct 07, 2022 | Deepika.com
ഓസ്‌ലോ: സമാധാന നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അലെയ്‌സ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യ, യുക്രെയ്ന്‍ രാജ്യങ്ങളിലെ രണ്ട് സംഘടനകള്‍ക്കുമാണ് അംഗീകാരം.

റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയലും, യുക്രെയിനിലെ സെന്‍റർ ഫോര്‍ സിവിൽ ലിബര്‍ട്ടീസ് സംഘടനയും പുരസ്‌കാരം പങ്കിട്ടു.

ഭരണകൂടത്തിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ പേരില്‍ രണ്ട് വര്‍ഷമായി ബെലാറൂസിലെ തടവില്‍ കഴിയുകയാണ് ബിയാലിയറ്റ്‌സ്‌കി.

റഷ്യ അടക്കമുള്ള രാജ്യങ്ങളുടെ യുദ്ധ അനുകൂല നയങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന സംഘടനയാണ് മെമ്മോറിയല്‍. റഷ്യ- യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം രൂപം കൊണ്ട സെന്‍റർ ഫോര്‍ ലിബര്‍ട്ടീസ് യുദ്ധത്തിനെതിരെ നിലകൊള്ളുന്ന പ്രസ്ഥാനമാണ്.