പ്രസവം വീട്ടില്‍ നടത്തിയ യുവതിയും കുഞ്ഞും മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

01:39 PM Oct 07, 2022 | Deepika.com
കൊല്ലം: ചടയമംഗലത്ത് പ്രസവം വീട്ടില്‍ നടത്തിയ യുവതിയും കുഞ്ഞും മരിച്ചു. ഏറത്ത് വീട്ടില്‍ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് ഇവര്‍ പ്രവസിച്ചത്. പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവും 17 വയസുള്ള മകനും ചേര്‍ന്നാണ് പ്രസവമെടുത്തതെന്നാണ് സൂചന.

അഞ്ചാംമാസം വരെ ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നാണ് വിവരം.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. നേരത്തെ രണ്ടു തവണ ശാലിനി ഗര്‍ഭിണിയായിരുന്നെന്നും വീട്ടില്‍ വച്ച് നടന്ന പ്രസവത്തിനിടെ കുഞ്ഞുങ്ങള്‍ മരിച്ചെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.