ചോ​ള കാ​ല​ഘ​ട്ട​ത്തി​ൽ ഹി​ന്ദു ഇ​ല്ലാ​യി​രു​ന്നു: വെ​ട്രി​മാ​ര​നെ പി​ന്തു​ണ​ച്ച് ക​മ​ൽ​ഹാ​സ​ൻ

12:18 PM Oct 07, 2022 | Deepika.com
ചെ​ന്നൈ: രാ​ജ രാ​ജ ചോ​ള​ൻ ഹി​ന്ദു രാ​ജാ​വ​ല്ലെ​ന്ന ത​മി​ഴ് സം​വി​ധാ​യ​ക​ൻ വെ​ട്രി​മാ​ര​ന്‍റെ പ​രാ​മ​ർ​ശ​ത്തെ പി​ന്തു​ണ​ച്ച് ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ൻ. രാ​ജ​രാ​ജ ചോ​ള​നി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് എ​ഴു​തി​യ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള 'പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു വെ​ട്രി​മാ​ര​ന്‍റെ പ​രാ​മ​ർ​ശം.

രാ​ജ രാ​ജ ചോ​ള​ൻ ഹി​ന്ദു ആ​യി​രു​ന്നി​ല്ല. പ​ക്ഷേ ബി​ജെ​പി ന​മ്മു​ടെ സ്വ​ത്വം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. തി​രു​വ​ള്ളു​വ​രെ കാ​വി​വ​ൽ​ക്ക​രി​ക്കാ​ൻ അ​വ​ർ ശ്ര​മി​ച്ചു ക​ഴി​ഞ്ഞു. അ​ത് ന​മ്മ​ൾ ഒ​രി​ക്ക​ലും അ​നു​വ​ദി​ക്ക​രു​ത്- വെ​ട്രി​മാ​ര​ൻ ഒ​രു പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു.

വെ​ട്രി​മാ​ര​ന്‍റെ പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ ഇ​തി​നെ പി​ന്തു​ണ​ച്ച് ക​മ​ൽ​ഹാ​സ​ൻ രം​ഗ​ത്തു​വ​ന്നു. ചോ​ള കാ​ല​ഘ​ട്ട​ത്തി​ൽ ഹി​ന്ദു​മ​തം ഇ​ല്ലാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൈ​നം, ശൈ​വം, വൈ​ഷ്ണ​വ മ​ത​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഹി​ന്ദു എ​ന്ന പ​ദം ഉ​പ​യോ​ഗി​ച്ച​ത് ബ്രി​ട്ടീ​ഷു​കാ​രാ​ണ്. അ​വ​ർ തു​ത്തു​ക്കു​ടി​യു​ടെ പേ​ര് മാ​റ്റി​യ​തു​പോ​ലെ​യാ​യി​രു​ന്നു ഇ​ത്- ഉലകനായകൻ കൂട്ടിച്ചേർത്തു.