കൊല്ലം: കൊട്ടിയത്ത് യുവതിയേയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. തഴുത്തല സ്വദേശിനി അതുല്യയ്ക്കും കുഞ്ഞിനുമാണ് ഭുരനുഭവം ഉണ്ടായത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സ്കൂളില്‍പോയ കുട്ടിയെ വിളിക്കാന്‍ പുറത്തുപോയപ്പോൾ ഭര്‍തൃമാതാവ് വീടിന്റെ ഗേറ്റ് പൂട്ടുകയായിരുന്നെന്ന് യുവതി പറഞ്ഞു. പുറത്താക്കിയതിനെ തുടര്‍ന്ന് രാത്രി ഇവര്‍ സിറ്റൗട്ടിലാണ് കഴിഞ്ഞത്.
സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് ഇടപെടുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ഭര്‍തൃമാതാവ് കോടതി സംരക്ഷണമുള്ള ആളായതിനാലാണ് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചതെന്ന് പോലീസ് അറിയിച്ചു.
യുവതി നേരത്തെ ഭര്‍തൃമാതാവിനെ വീട്ടില്‍നിന്നു പുറത്താക്കിയെന്നു പരാതി നല്‍കിയപ്പോഴാണ് ഇവര്‍ക്ക് കോടതി സംരക്ഷണം അനുവദിച്ചത്.
യുവതിയേയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടു; പോലീസ് ഇടപെടുന്നില്ലെന്നു പരാതി
11:51 AM Oct 07, 2022 | Deepika.com