പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനോട് കേന്ദ്രം

10:35 AM Oct 07, 2022 | Deepika.com
ന്യൂഡല്‍ഹി: പിന്‍ഗാമിയുടെ പേര് നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് യു.യു.ലളിതിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കാനിരിക്കെയാണ് കേന്ദ്ര നീക്കം.

കഴിഞ്ഞ ഓഗസ്റ്റ് 27നാണ് യു.യു.ലളിത് ചുമതലയേറ്റത്. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ചീഫ് ജസ്റ്റീസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്.