വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​തെ മ​ഴ​യ​ത്തു നി​ര്‍​ത്തി; സ്വ​കാ​ര്യ ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

10:14 AM Oct 07, 2022 | Deepika.com
ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​തെ മ​ഴ​യ​ത്തു നി​ര്‍​ത്തി​യ സ്വ​കാ​ര്യ ബ​സി​നെ​തി​രെ ന​ട​പ​ടി. സി​ഗ്മ എ​ന്ന സ്വ​കാ​ര്യ ബ​സി​ന് 10000 രൂ​പ പി​ഴ​യി​ട്ടു. ത​ല​ശേ​രി ആ​ര്‍​ടി​ഒ​യു​ടേ​താ​ണ് ന​ട​പ​ടി.

ബ​സ് ത​ല​ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​സ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും റി​പ്പോ​ര്‍​ട്ട് തേ​ടി.

ബ​സ് ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​രി​ലേ​യ്ക്ക് വ​രു​മ്പോ​ഴാ​ണ് സം​ഭ​വം. ബ​സ് പു​റ​പ്പെ​ടു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പ് മാ​ത്രം ക​യ​റി​യാ​ല്‍ മ​തി​യെ​ന്നു പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ മ​ഴ​യ​ത്ത് നി​ര്‍​ത്തി​യെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്.