ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലാസ് വെഗാസ് സ്ട്രിപ്പിൽ രണ്ട് പേർ കുത്തേറ്റ് മരിച്ചു. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
ആക്രമി യാതൊരു പ്രകോപനവും കൂടാതെയാണ് അക്രമം നടത്തിയത്. ആക്രമണത്തിൽ പ്രദേശവാസികളും വിനോദ സഞ്ചാരികളും ഉൾപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് അക്രമിക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.
ലാസ് വെഗാസിൽ കുത്തേറ്റ് രണ്ട് പേർ മരിച്ചു; ആറ് പേർക്ക് പരിക്ക്
07:49 AM Oct 07, 2022 | Deepika.com