സെവിയ്യ: സ്പാനിഷ് ക്ലബ് സെവിയ്യയുടെ പുതിയ പരിശീലകനായി അർജന്റീനക്കാരനായ ജോർജ് സംപോളി എത്തും. പുറത്താക്കപ്പെട്ട ജുലെൻ ലോപ്പറ്റെഗിക്ക് പകരക്കാരനായാണ് സംപോളി വീണ്ടും സെവിയ്യയിൽ എത്തുന്നത്. രണ്ടു വർഷത്തേക്കാണ് കരാർ.
ചാമ്പ്യൻസ് ലീഗിൽ ഡോർട്മുണ്ടിനോടേറ്റ നേരിട്ട തോൽവിക്ക് പിന്നാലെയാണ് ലോപ്പറ്റെഗിയെ പുറ ത്താക്കിയത്. 2016-2017 കാലത്ത് സെവിയ്യയുടെ പരിശീലകനായിരുന്നു സംപോളി. ഒരു വർഷത്തിന് ശേഷം സംപോളി അർജന്റീന ഫുട്ബോൾ ടീമിന്റെ പരിശീലകനായി ക്ലബ് വിടുകയായിരുന്നു.
കളിക്കാരനായിരുന്ന കാലത്ത് ഡിഫൻസീവ് മിഡ്ഫീൽഡിലായിരുന്നു സാംപോളിയുടെ സ്ഥാനം.
സംപോളി സെവിയ്യയിൽ മടങ്ങിയെത്തി; ഔദ്യോഗിക പ്രഖ്യാപനമെത്തി
03:10 AM Oct 07, 2022 | Deepika.com