ല​ഹ​രി​ക്ക​ട​ത്തു​കാ​രു​ടെ ഡാ​റ്റ ബാ​ങ്ക് ത​യാ​റാ​ക്കും; കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ക​രു​ത​ൽ ത​ട​ങ്ക​ൽ

07:48 AM Oct 07, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്താ​ൻ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സി​ന്ത​റ്റി​ക് രാ​സ​ല​ഹ​രി വ​സ്തു​ക്ക​ൾ ത​ട​യു​ന്ന​തു മു​ൻ​നി​ർ​ത്തി അ​ന്വേ​ഷ​ണ രീ​തി​യി​ലും കേ​സു​ക​ൾ ചാ​ർ​ജ്ജ് ചെ​യ്യു​ന്ന രീ​തി​യി​ലും മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​ഡി​പി​എ​സ് നി​യ​മ​ത്തി​ലെ 31, 31-എ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് ഉ​യ​ർ​ന്ന ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ മു​ൻ​കാ​ല കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടി കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, കാ​പ്പ ര​ജി​സ്റ്റ​ർ മാ​തൃ​ക​യി​ൽ ല​ഹ​രി​ക്ക​ട​ത്ത് കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​വ​രു​ടെ ഡാ​റ്റാ​ബാ​ങ്ക് ത​യാ​റാ​ക്കു​ക, ആ​വ​ർ​ത്തി​ച്ച് കു​റ്റ​കൃ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​രു​ത​ൽ ത​ട​ങ്ക​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കും. കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കി​ല്ല എ​ന്ന ബോ​ണ്ട് വ​യ്പ്പി​ക്കും. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ൽ പ​തി​വാ​യി ഉ​ൾ​പ്പെ​ടു​ന്ന​വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കും.

എ​ല്ലാ എ​ക്സൈ​സ് ഓ​ഫീ​സി​ലും ല​ഹ​രി ഉ​പ​ഭോ​ഗ​വും വി​ത​ര​ണ​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ക്കാ​ൻ ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ക്കും. വി​വ​രം ന​ൽ​കു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.