"ലണ്ടനി'ലെ സെറ്റപ്പുകൾ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി; വിനോദയാത്ര തടഞ്ഞ് എംവിഡി

11:27 PM Oct 06, 2022 | Deepika.com
കൊട്ടാരക്കര: വിനോദയാത്രയ്ക്ക് പോകുകയായിരുന്ന സ്പീഡോ മീറ്റർ ഇല്ലാത്ത ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. തലച്ചിറയിലെ സ്വകാര്യ കോളജിൽനിന്നും വിദ്യാർഥികളുമായി പുറപ്പെട്ട ബസാണ് കൊട്ടാരക്കരയിൽവച്ച് എംവിഡി തടഞ്ഞത്.

ലണ്ടൻ എന്ന് പേരുള്ള ടൂറിസ്റ്റ് ബസിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബസിൽ നിരോധിത ലേസർ ലൈറ്റുകളും വലിയ ശബ്ദസംവിധാനവും കണ്ടെത്തിയതായി എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു.