ല​ക്നോ ഏ​ക​ദി​നം: ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്

03:58 PM Oct 06, 2022 | Deepika.com
ല​ക്നോ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ അ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് ല​ഭി​ച്ച നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ അ​തി​ഥി​ക​ളെ ബാ​റ്റിം​ഗി​ന​യ്ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മ​ഴ മൂ​ലം 40 ഓ​വ​ർ മ​ത്സ​ര​മാ​യി വെ​ട്ടി​ച്ചു​രു​ക്കി​യ പോ​രാ​ട്ട​ത്തി​ൽ ഒ​രു ബൗ​ള​ർ​ക്ക് പ​ര​മാ​വ​ധി എ​ട്ട് ഓ​വ​റു​ക​ൾ ല​ഭി​ക്കും. ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ‌​യും പ​വ​ർ​പ്ലേ എ​ട്ട് ഓ​വ​റു​ക​ളാ​യും ര​ണ്ടാം പ​വ​ർ​പ്ലേ 24 ഓ​വ​റു​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ൽ നീ​ല​പ്പ​ട​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ആ​രും ത​ന്നെ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ല. ഇ​ന്ത്യ​ൻ നി​ര​യി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്.