ഖേ​ഴ്സ​ണി​ലെ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ തി​രി​കെ പി​ടി​ച്ച​താ​യി യു​ക്രെ​യ്ൻ

10:53 AM Oct 06, 2022 | Deepika.com
കീ​വ്: ഹി​ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ റ​ഷ്യ കൂ​ട്ടി​ച്ചേ​ർ​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ച ഖേ​ഴ്സ​ൺ പ്ര​വി​ശ്യ​യി​ലെ ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി യു​ക്രെ​യ്ൻ.‌​ ഖേ​ഴ്സ​ന്‍റെ ദ​ക്ഷി​ണ, കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്ന് റ​ഷ്യ​ൻ സേ​ന പി​ന്മാ​റി​യ​താ​യും യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു.

ഖേ​ഴ്സ​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ നൊ​വൊ​വോ​ക്രെ​സെ​ങ്കെ, പെ​ട്രോ​പാ​വ്ലി​വ്ക എ​ന്നി​വ​യെ റ​ഷ്യ​ൻ പി​ടി​യി​ൽ നി​ന്ന് മോ​ചി​പ്പി​ച്ച​താ​യി യു​ക്രെ​യ്ൻ അ​റി​യി​ച്ചു.

സു​താ​ര്യ​മ​ല്ലാ​ത്ത ന​ട​പ​ടി​ക​ളി​ലൂ​ടെ ന​ട​ത്തി​യ ഹി​ത​പ​രി​ശോ​ധ​നയുടെ ഫ​ലം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പാ​ശ്ചാ​ത്യ ലോ​കം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യു​ക്രെ​യ്ന്‍റെ 18% വ​രു​ന്ന ഭൂ​പ്ര​ദേ​ശം റ​ഷ്യ​യോ​ട് ചേ​ർ​ക്കു​ന്ന നി​യ​മ​ത്തി​ൽ ബു​ധ​നാ​ഴ്ച പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ ഒ​പ്പി​ട്ടി​രു​ന്നു.