തിരുവനന്തപുരം: വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽപ്പെട്ടവർക്ക് സര്ക്കാര് നഷ്ടപരിഹാരം നല്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മാത്രമല്ല ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
വടക്കഞ്ചേരി അപകടം: നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ. രാജൻ
10:41 AM Oct 06, 2022 | Deepika.com