കാലിഫോര്‍ണിയ: യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരായ നാലംഗ കുടുബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ പഴതോട്ടത്തില്നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിയായ ജസ്ദീപ് സിംഗ്(36), ഭാര്യ ജസ്ലീന് കൗര്‍(27), ഇവരുടെ എട്ടുമാസം പ്രായമായ കുഞ്ഞ് അരൂഹി ദേരി, ബന്ധുവായ അമന്‍ദീപ് സിംഗ്(39) എന്നിവരാണ് കൊല്ലപ്പെട്ടത്.
വടക്കന്‍ കാലിഫോര്‍ണിയയില്‍നിന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇന്‍ഡ്യാന-ഹറ്റ്ചിന് റോഡിനു സമീപമുള്ള തോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തോട്ടത്തിലെ ജീവനക്കാരനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.
ഇവരെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു.
യുഎസില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജരായ നാലംഗ കുടുബം മരിച്ച നിലയില്‍
01:17 PM Oct 06, 2022 | Deepika.com