മെ​സി ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ പി​എ​സ്ജി സ​മ​നി​ല വ​ഴ​ങ്ങി

01:41 PM Oct 06, 2022 | Deepika.com
ലി​സ്ബ​ൺ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫ്ര​ഞ്ച് വ​മ്പ​ൻ​മാ​രാ​യ പാ​രീ​സ് സെ​ന്‍റ്. ജ​ർ​മ​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി ബെ​ൻ‌​ഫി​ക്ക. എ​വേ പോ​രാ​ട്ട​ത്തി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ അ​രി​വാ​ൾ ഗോ​ളി​ന്‍റെ അ​ഴ​കി​ൽ മു​ന്നി​ലെ​ത്തി​യ പി​എ​സ്ജി ഓ​ൺ​ഗോ​ളി​ലാ​ണ് (1-1) സ​മ​നി​ല വ​ഴ​ങ്ങി​യ​ത്.

ക​ളി​യു​ടെ 22 ാം മി​നി​റ്റി​ലാ​യി​രു​ന്നു ബോ​ക്സി​നു തൊ​ട്ടു​വെ​ളി​യി​ൽ​നി​ന്ന് മെ​സി​യു​ടെ കി​ടു​ക്കാ​ച്ചി ഗോ​ൾ പി​റ​ന്ന​ത്. എം​ബാ​പ്പെ​യും നെ​യ്മ​റും വ​ൺ​ട​ച്ച് ക​ളി​ച്ചെ​ത്തി​ച്ച പ​ന്ത് മെ​സി​യു​ടെ കാ​ലി​ലേ​ക്ക്. അ​ര​നി​മി​ഷം പാ​ഴാ​ക്കാ​തെ ഇ​ടം​കാ​ൽ ഷോ​ട്ട്. ബോ​ക്സി​ൽ നി​ര​ന്ന ബെ​ൻ​ഫി​ക്ക പ്ര​തി​രോ​ധം പി​ള​ർ​ന്ന് അ​രി​വാ​ൾ രൂ​പ​ത്തി​ൽ വ​ള​ഞ്ഞു​തി​രി​ഞ്ഞ് പ​ന്ത് വ​ല​യി​ലേ​ക്ക്.

ഗോ​ൾ ആ​വേ​ശം തീ​രും​മു​ൻ​പ് പി​എ​സ്ജി സ​മ​നി​ല വ​ഴ​ങ്ങി. 41ാം മി​നി​റ്റി​ൽ എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സി​ന്‍റെ ക്രോ​സ് പി​എ​സ്ജി താ​രം ഡാ​നി​ലോ പെ​രേ​ര​യു​ടെ ദേ​ഹ​ത്ത് ത​ട്ടി വ​ല​യി​ൽ‌ ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഗ്രൂ​പ്പ് എ​ച്ചി​ൽ ര​ണ്ട് ടീ​മു​ക​ൾ​ക്കും ഏ​ഴ് പോ​യി​ന്‍റാ​യി.