വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി

09:20 AM Oct 06, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ന്നി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

ടൂ​റി​സ്റ്റ് ബ​സി​ന്‍റെ അ​മി​ത​വേ​ഗമാണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തും. സ്കൂ​ളി​ൽ​നി​ന്ന് വി​നോ​ദ​യാ​ത്ര പോ​കു​മ്പോ​ൾ‌ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി പറഞ്ഞു.

ദേ​ശീ​യ​പാ​ത വാ​ള​യാ​ർ-​വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ല​ത്ത് കൊ​ല്ല​ത്ത​റ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​ൻ‌​പ​ത് പേ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് മ​ണി​ക്കൂ​റി​ൽ 97.7 കി​ലോ​മീ​റ്റ​റാ​യി​രു​ന്നു ബ​സി​ന്‍റെ വേ​ഗം.