കോല്‍ക്കത്ത: ബംഗാളില്‍ ദുര്‍ഗാ പൂജാഘോഷത്തിന്റെ ഭാഗമായ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലു സ്ത്രീകളടക്കം എട്ടു പേര് മരിച്ചു. നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
മാല് നദിയില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹ നിമഞ്ജനം നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നൂറു കണക്കിനാളുകളാണ് അപകടത്തില്‍പ്പെട്ടത്.
അപ്രതീക്ഷിതമായി നദിയിലെ ജലനിരപ്പുയര്‍ന്നപ്പോള്‍, ആളുകള്‍ നദീതീരത്തേയ്ക്ക് കയറാന്‍ പണിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പലരും ഒഴുക്കില്‍പെട്ടു.
ദേശീയ ദുരന്ത നിവാരണ സേനയും, പോലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമോ എന്ന് ആശങ്കയുണ്ടെന്നു അധികൃതര്‍ അറിയിച്ചു.