ഭാ​ര്യ​യെ കൊ​ന്ന ശേ​ഷം വീ​ടി​ന് തീ​യി​ട്ടു; ഭ​ര്‍​ത്താ​വും മ​രി​ച്ചു, മ​ക​ന്‍ ഓടി രക്ഷപെട്ടു

01:16 PM Oct 06, 2022 | Deepika.com
കു​ന്ന​മം​ഗ​ലം:​ എ​ൻ​ഐ​ടി സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് ജീ​വ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ചു.​ എ​ൻ​ഐ​ടി സി​വി​ൽ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ടെ​ക്നീ​ഷ്യ​നാ​യ അ​ജ​യ​കു​മാ​ർ (55), ഭാ​ര്യ ലി​നി (48)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​

കൊ​ല്ലം സ്വ​ദേ​ശി​യാ​ണ് അ​ജ​യ​കു​മാ​ർ. പു​ല​ര്‍​ച്ചെ നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. ലി​നി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ജ​യ​കു​മാ​ര്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ തു​റ​ന്ന് വി​ട്ട് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് വീ​ടി​നു തീ​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.​

മ​ക​നേയും ശ്വാ​സം മു​ട്ടി​ച്ച് കൊ​ല്ലാ​ന്‍ അ​ജ​യ​കു​മാ​ര്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ മ​ക​ന്‍ പി​ന്നി​ലെ വാ​തി​ല്‍ വ​ഴി വീ​ടി​നു പു​റ​ത്തു​ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.13 വ​യ​സു​ള്ള മ​ക​നെ പ​രു​ക്കു​ക​ളോ​ടെ കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.