ജയ്പുര്‍: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് ചാമ്പ്യന്മാരായി ഇന്ത്യ ക്യാപിറ്റല്‍സ്. ഇര്ഫാന് പത്താന് നയിച്ച ഭില്‍വാര കിംഗ്സിനെ 104 റണ്‍സിന് കീഴടക്കിയാണ് ഗൗതം ഗംഭീറിന്റെ ഇന്ത്യ ക്യാപിറ്റല്‍സ് കിരീടം ചൂടിയത്. 41 പന്തില്‍ 82 റണ്‍സ് നേടിയ ക്യാപിറ്റല്‍സിന്റെ റോസ് ടെയ്ലറാണ് ഫൈനലിലെ താരം.
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ക്യാപിറ്റല്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. 21 റണ്‍സിന് 4 വിക്കറ്റ് നഷ്ടമായതിന് ശേഷമായിരുന്നു ഗംഭീറിന്റെ ടീമിന്റെ തിരിച്ചുവരവ്. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത റോസ് ടെയ്ലറിന് മിച്ചല്‍ ജോണ്സണ് പിന്തുണ നല്‍കിയതോടെ ക്യാപിറ്റല്‍സിന്റെ സ്കോര്‍ 200 കടന്നു.
കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഭില്‍വാര കിംഗ്സ് 107 റണ്‍സിന് ഓള്‍ഔട്ടായി. 27 റണ്‍സെടുത്ത ഷെയിന്‍ വാട്സണാണ് കിംഗ്സ് നിരയിലെ ടോപ്പ് സ്കോറര്‍.
സ്കോർ: ഇന്ത്യ ക്യാപിറ്റല്‍സ് 211/7 (20), ഭില്‍വാര കിംഗ്സ് 107/10 (18.2)
ലെജന്‍ഡ്സ് ലീഗ്: ഇന്ത്യ ക്യാപിറ്റല്‍സ് ചാമ്പ്യന്മാര്
03:51 AM Oct 06, 2022 | Deepika.com