പാലക്കാട്: കൊടുന്തിരപ്പുള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
ഹക്കീമിനെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാളെ പിന്നീട് പാലക്കാട് നഗരത്തിൽനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു.
വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം. ആഴത്തിലുള്ള മുറിവാണ് മരണകാരണമായി പറയുന്നത്. കുത്തേറ്റ ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു
11:46 PM Oct 05, 2022 | Deepika.com