ശൈ​ത്യ​കാ​ലം വ​രു​ന്നു, ക​രു​ത​ലെ​ടു​ത്ത് ഫ്രാ​ൻ​സ്; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് ചൂ​ടു​വെ​ള്ള​മി​ല്ല

10:33 PM Oct 05, 2022 | Deepika.com
പാ​രീ​സ്: ശൈ​ത്യ​കാ​ലം എ​ത്തു​ന്ന​തി​നു മു​ൻ​പ് ക​രു​ത​ലെ​ടു​ത്ത് ഫ്രാ​ൻ​സ്. ഊ​ർ​ജ്ജ ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പൊ​തു കെ​ട്ടി​ട​ങ്ങ​ളി​ലെ ടോ​യ്‌​ല​റ്റു​ക​ളി​ലേ​ക്ക് ചൂ​ടു​വെ​ള്ളം ന​ൽ​കു​ന്ന​ത് നി​ർ​ത്തി. പൊ​തു നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളി​ലെ ജ​ല​ത്തി​ന്‍റെ താ​പ​നി​ല ഒ​രു ഡി​ഗ്രി സെ​ൽ​ഷ്യ​സ് കു​റ​യ്ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ശീ​ത​കാ​ല​ത്ത് വൈ​ദ്യു​തി മു​ട​ക്ക​വും വാ​ത​ക വി​ത​ര​ണ​ത്തി​ലെ കു​റ​വു​ക​ളും ഒ​ഴി​വാ​ക്കാ​നാ​യു​ള്ള ഊ​ർ​ജ്ജ സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ സ​ർ​ക്കാ​ർ വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. റ​ഷ്യ വാ​ത​ക വി​ത​ര​ണം വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും വി​ല കു​തി​ച്ചു​യ​രു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഊ​ർ​ജ്ജ ഉ​പ​ഭോ​ഗം 10 ശ​ത​മാ​നം കു​റ​യ്ക്കാ​ൻ വ്യ​വ​സാ​യ​ങ്ങ​ൾ, കു​ടും​ബ​ങ്ങ​ൾ, മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രോ​ട് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധം യൂ​റോ​പ്പി​നെ ശൗ​ത്യ​കാ​ല​ത്ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റ​ഷ്യ​യി​ൽ​നി​ന്നാ​ണ് യൂ​റോ​പ്പ് പ്ര​ധാ​ന​മാ​യും വാ​ത​കം വാ​ങ്ങി​യി​രു​ന്ന​ത്.