ല​ഹ​രി​ക്കെ​തി​രെ ന​വ​കേ​ര​ള മു​ന്നേ​റ്റ ക്യാ​മ്പ​യി​നു വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും

08:28 PM Oct 05, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ​മു​യ​ർ​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ന​വം​ബ​ർ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​നം വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണം.

സം​സ്ഥാ​ന​ത്തെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് അ​ട​ക്ക​മു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ർ​ഡു​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ക്കും. രാ​വി​ലെ 9.30നാ​ണ് പ​രി​പാ​ടി തു​ട​ങ്ങു​ക. 10ന് ​സം​സ്ഥാ​ന​ത്തെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും പ​രി​പാ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നും ബി​സി​സി​ഐ അ​ധ്യ​ക്ഷ​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ.