മ​ത​ത്തെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ എ​തി​ർ​ക്കും: എം.​കെ സ്റ്റാ​ലി​ൻ

06:43 PM Oct 05, 2022 | Deepika.com
ചെ​ന്നൈ: ഡി​എം​കെ ആ​ത്മീ​യ​ത​യ്ക്ക് എ​തി​ര​ല്ല, മ​റി​ച്ച് രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി മ​ത​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​യാ​ണ് എ​തി​ർ​ക്കു​ന്ന​തെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​ൻ. മ​ത​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ പ​റ‍​യു​ന്നു ത​ന്‍റെ സ​ർ​ക്കാ​ർ മ​ത​ത്തി​ന് എ​തി​രാ​ണെ​ന്ന്. എ​ന്നാ​ൽ അ​ത് അ​ങ്ങ​നെ​യ​ല്ല- സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ഹി​ന്ദു റി​ലീ​ജി​യ​സ് ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ എ​ൻ​ഡോ​വ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ വി​മ​ർ​ശ​ക​ർ ത​നി​ക്കും പാ​ർ​ട്ടി​ക്കും എ​തി​രെ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് സ്റ്റാ​ലി​ൻ ആ​രോ​പി​ച്ചു.

ദ്രാ​വി​ഡ ഭ​ര​ണ മാ​തൃ​ക മ​ത​ത്തി​നും വി​ശ്വാ​സ​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്ന് മ​ത​ത്തെ രാ​ഷ്ട്രീ​യ നി​ല​നി​ൽ​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ആ​രോ​പി​ക്കു​ന്നു. ഡി​എം​കെ ആ​ത്മീ​യ​ത​യ്ക്ക് എ​തി​ര​ല്ലെ​ന്നും ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ൾ​ക്കു​വേ​ണ്ടി മ​ത​ത്തെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണെ​ന്നും ആ​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു- ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ‌

ത​മി​ഴ്‌​നാ​ട്ടി​ലെ മ​ത​സം​സ്‌​കാ​രം അ​റി​യു​ന്ന​വ​ർ​ക്ക് ത​ന്നെ മ​ന​സി​ലാ​കു​മെ​ന്നും സ്റ്റാ​ലി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.