തൃശൂർ: ശക്തൻ സ്റ്റാൻഡിൽ സൈക്കിൾ കടയിൽ വൻ അഗ്നിബാധ. മൂന്നു നിലകെട്ടിടത്തിന്റെ മുകൾനില പൂർണമായും കത്തിനശിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
ഫയർഫോഴ്സിന്റെ 10 യൂണിറ്റോളം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സൈക്കിളുകളും സ്പെയർപാർട്സുകളും സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്.
ആളിപ്പടർന്നെങ്കിലും മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല. പുകയും തീയും കണ്ടതോടെ ജീവനക്കാർ പുറത്തേക്ക് ഇറങ്ങിമാറി.
തൃശൂരിൽ സൈക്കിൾ കടയിൽ വൻ അഗ്നിബാധ
06:31 PM Oct 05, 2022 | Deepika.com