ലക്നോ: സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില മെച്ചപ്പെട്ടുവെന്നും തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മാറ്റിയെന്നും പാർട്ടി വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യനില ഗുരുതരമായത്.
മുലായം സിംഗ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
06:14 PM Oct 05, 2022 | Deepika.com