തിരുവനന്തപുരം: 2022 സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ സഞ്ജു സാംസൺ കേരള ടീമിന്റെ നായകനാകും.
ഒക്ടോബർ 11 മുതൽ 22 വരെയാണ് ഇന്ത്യയുടെ ആഭ്യന്തര ട്വന്റി-20 പോരാട്ടമായ മുഷ്താഖ് അലി ട്രോഫി നടക്കുക. മൊഹാലിയാണ് മത്സരവേദി.
ന്യൂസിലൻഡ് എ ടീമിനെതിരായ പരന്പരയിൽ ഇന്ത്യ എ ടീമിനെ ക്ലീൻ സ്വീപ് വിജയത്തിലേക്ക് നയിച്ച സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഒക്ടോബർ 6, 9, 11 തീയതികളിലാണ് പരന്പരയിലെ മത്സരങ്ങൾ നടക്കുക.
കേരള ടീം: സഞ്ജു സാംസൺ, സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മൽ, അബ്ദുൾ ബാസിത്, കൃഷ്ണപ്രസാദ്, ഷോൺ റോജർ, മുഹമ്മദ് അസ്ഹറുദീൻ, സിജോമോൻ ജോസഫ്, എസ്.മിഥുൻ, മനു കൃഷ്ണൻ, വൈശാഖ് ചന്ദ്രൻ, ബേസിൽ എൻ.പി., ബേസിൽ തന്പി, കെ.എം. ആസിഫ്, എഫ്. ഫാനൂസ്, സച്ചിൻ എസ്.
മുഷ്താഖ് അലി ട്രോഫി: സഞ്ജു നായകൻ
05:19 PM Oct 05, 2022 | Deepika.com