ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിമുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തി

04:05 PM Oct 05, 2022 | Deepika.com
വയനാട്: കല്‍പ്പറ്റയിലെ ലോഡ്ജില്‍ ആത്മഹത്യാ ഭീഷണിമുഴക്കിയ യുവാവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കൊല്ലം സ്വദേശിയായ രമേശനാണ് ദേഹത്ത് മണ്ണെണ ഒഴിച്ച ശേഷം ഭീഷണി മുഴക്കിയത്.

ഒന്നാം സമ്മാനമടിച്ച ലോട്ടറി തന്‍റെ കൈയ്യില്‍ നിന്ന് കൂട്ടുകാരന്‍ തട്ടിയെടുത്തെന്നും പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു യുവാവിന്‍റെ സാഹസം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വയനാട്ടിലെ ലോഡ്ജിലെത്തി മുറിയെടുത്ത ഇയാള്‍ ഇന്ന് ഉച്ചയോടെ കല്‍പറ്റ പോലീസ് സ്‌റ്റേനില്‍ വിളിച്ച് വിവരമറിയിച്ചു. പിന്നീട് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.

പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാളെ അനുനയിപ്പിക്കാനായത്. മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് രമേശനെന്നു പോലീസ് അറിയിച്ചു.