കൊച്ചി: സംസ്ഥാനത്ത് പവന്റെ വില വീണ്ടും 38,000 കടന്നു. ആഭ്യന്തര വിപണിയിൽ ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമായി.
തുടർച്ചയായ മൂന്നാം ദിനമാണ് പവന്റെ വില ഉയരുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 720 രൂപയുടെ വർധനവുണ്ടായിരുന്നു.
സ്വർണ വില കുതിച്ചു; പവന് വില 38,000 കടന്നു
04:13 PM Oct 05, 2022 | Deepika.com