ന്യൂഡല്‍ഹി: സൈബര്‍ കുറ്റവാളികളെ കുടുക്കാന്‍ രാജ്യത്തെ 105 ഇടങ്ങളില്‍ സിബിഐ റെയ്ഡ്.
ഓപ്പറേഷന് ചക്ര എന്ന പേരിലാണ് പരിശോധന നടന്നത്.
സൈബര്‍ ഇടങ്ങളിലെ സാമ്പത്തിക കുറ്റകൃത്യം നടത്തിയവരെ പിടികൂടാന്‍ നടത്തിയ പരിശോധനയില്‍ 1.5 കോടി രൂപയും. 1.5 കിലോ സ്വര്‍ണവും പിടിച്ചെടുത്തു.രാജസ്ഥാനില്‍ നിന്നാണ് സ്വര്‍ണവും പണവും പിടികൂടിയത്. വിവിധ ഇടങ്ങളിലായി മൂന്നൂറോളം പേര് നിരീക്ഷണത്തിലാണെന്നും സിബിഐ അറിയിച്ചു.
ആന്‍ഡമാന്‍ നിക്കോബാര്‍, ഡല്‍ഹി, ചണ്ഡീഗഡ്, പഞ്ചാബ്, കര്‍ണാടക, അസം സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലാണ് സംസ്ഥാന പോലീസുമായി ചേര്‍ന്നു പരിശോധന നടത്തിയത്. അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ രണ്ട് കോള്‍ സെന്ററുകളിലും പരിശോധന നടന്നു.
ഇന്റര്‍പോള്‍, അമേരിക്കയുടെ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ എന്നിവരില്‍നിന്നടക്കം ലഭിച്ച വിവിരങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്.
സൈബര്‍ കുറ്റവാളികളെ കുടുക്കാന്‍ രാജ്യവ്യാപക റെയ്ഡുമായി സിബിഐ
11:20 AM Oct 05, 2022 | Deepika.com