ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ൽ വീ​ണു; രക്ഷാപ്രവർത്തനം നടക്കുന്നു

07:46 AM Oct 05, 2022 | Deepika.com
കോ​ട്ദ്വാ​ർ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ അ​മ്പ​ത് യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സ് റോ​ഡി​ൽ​നി​ന്നു തെ​ന്നി കൊ​ക്ക​യി​ൽ പ​തി​ച്ചു. റി​ഖ്‌​നി​ഖ​ൽ- ബൈ​റോ​ഖ​ൽ റോ​ഡി​ൽ സിം​ദി ഗ്രാ​മ​ത്തി​ന​രി​കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

500 മീ​റ്റ​ർ താ​ഴ്ച​യി​ലേ​ക്കാ​ണ് ബ​സ് പ​തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൗ​രി ജി​ല്ല‍​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.

നാ​ട്ടു​കാ​ർ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​റെ സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പു​ഷ്‌​ക​ർ സിം​ഗ് ധാ​മി പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ഒ​മ്പ​ത് പേ​രെ പൗ​രി ഗ​ർ​വാ​ൾ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.