ഗാ​സി​യാ​ബാ​ദി​ൽ എ​ൽ​ഇ​ഡി ടി​വി പൊ​ട്ടി​ത്തെ​റി​ച്ച് 16 വ‌​യ​സു​കാ​ര​ൻ മ​രി​ച്ചു

10:36 PM Oct 04, 2022 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ എ​ൽ​ഇ​ഡി ടി​വി പൊ​ട്ടി​ത്തെ​റി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു. 16 വ​യ​സു​ള്ള ഓ​മേ​ന്ദ്ര​യാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഗാസി​യാ​ബാ​ദി​ലെ വ​സ​തി​യി​ൽ ടി​വി ക​ണ്ടു​കൊ​ണ്ടി​രു​ന്ന ഓ​മേ​ന്ദ്ര​യു​ടെ കു​ടും​ബ​ത്തി​ന് നേ​ർ​ക്ക് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ എ​ൽ​ഇ​ഡി ടി​വി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ തെ​റി​ച്ചു​വീ​ണ ചീ​ളു​ക​ൾ ത​റ​ച്ചാ​ണ് ഓ​മേ​ന്ദ്ര മ​ര​ണ​പ്പെ​ട്ട​ത്. സ്ഫോ​ട​ന​ത്തി​ൽ വീ​ട്ടിലെ ചു​വ​രി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു.

അ​പ​ക​ട​ത്തി​ൽ ഓ​മേ​ന്ദ്രു​യു​ടെ മാ​താ​വ്, സ​ഹോ​ദ​ര​ഭാ​ര്യ, സു​ഹൃ​ത്ത് ക​ര​ൺ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.