സൈ​ബ​ർ ത​ട്ടി​പ്പ് ത​ട​യാ​ൻ ഓ​പ്പ​റേ​ഷ​ൻ ച​ക്ര; 105 സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ റെ​യ്ഡ്

08:46 PM Oct 04, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നാ​യി രാ​ജ്യ​ത്തെ 105 കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം റെ​യ്ഡ് ന​ട​ത്തി സി​ബി​ഐ. ഇ​ന്‍റ​ർ​പോ​ൾ, എ​ഫ്ബി​ഐ എ​ന്നീ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ ച​ക്ര എ​ന്ന് പേ​രി​ട്ട ന​ട​പ​ടി​യി​ൽ രാ​ജ്യ​ത്തെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ആ​ൻ​ഡ​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക, ആ​സാം, ഛണ്ഡി​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

രാ​ജ​സ്ഥാ​നി​ലെ കോ​ൾ സെ​ന്‍റ​റി​ൽ നി​ന്ന് ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണ​വും 1.50 കോ​ടി രൂ​പ​യും സി​ബി​ഐ ക​ണ്ടെ​ത്തി. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രു​ടെ പ​ണം ന​ഷ്ട​മാ​യ കോ​ൾ സെ​ന്‍റ​ർ ത​ട്ടി​പ്പ്, ഡാ​ർ​ക്ക് വെ​ബി​ലെ ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.