ന്യൂഡൽഹി: മ്യാൻമറിൽ ഡേറ്റ എൻട്രി ജോലിക്കായി എത്തി ബന്ദിയാക്കപ്പെട്ട 13 ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവർ ഡൽഹിയിൽ എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
രക്ഷപ്പെട്ടവർ തമിഴ്നാട് സ്വദേശികളാണെന്നാണ് സൂചന. മ്യാൻമറിൽ നിന്ന് രക്ഷപ്പെട്ട മലയാളികളടക്കമുള്ള ആറംഗസംഘത്തെ യാത്രാരേഖകൾ ഇല്ലാത്തതിനാൽ തായ്ലൻഡ് ജയിലിൽ പാർപ്പിച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
തായ്ലൻഡിൽ ഉയർന്ന ശന്പളമുള്ള ഡേറ്റ എൻട്രി ജോലിക്കായി എത്തിയ മുന്നൂറോളം പേരെ സായുധസംഘം ബന്ദിയാക്കി മ്യാൻമറിലെ മ്യാവഡി മേഖലയിലെത്തിക്കുകയായിരുന്നു. തടവിൽ പാർപ്പിച്ച ഇവരെ നിർബന്ധപൂർവം ഓൺലൈൻ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. എതിർപ്പ് ഉന്നയിച്ചവർക്ക് നേരെ തട്ടിപ്പ് സംഘം മർദനമുറകൾ പ്രയോഗിച്ചിരുന്നു.
മ്യാൻമറിൽ ജോലിത്തട്ടിപ്പിന് ഇരയായ 13 പേരെ മോചിപ്പിച്ചു
07:54 PM Oct 04, 2022 | Deepika.com