ക​ള്ളും കോ​ഴി​യും പാ​ർ​ട്ടി വ​ക!

06:45 PM Oct 04, 2022 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: പൊ​തു​വേ​ദി​യി​ൽ അ​ണി​ക​ൾ​ക്ക് പ​ര​സ്യ​മാ​യി മ​ദ്യ​വും കോ​ഴി​യും വി​ത​ര​ണം ചെ​യ്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ. വാ​റ​ങ്ക​ലി​ൽ തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി(​ടി​ആ​ർ​എ​സ്) ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് ജ​ന​ങ്ങ​ളെ അ​ന്പ​രി​പ്പി​ച്ച ഈ "​പൊ​തു​വി​ത​ര​ണം'.

തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​ന്‍റെ(​കെ​സി​ആ​ർ) നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ദേ​ശീ​യ രാ​ഷ്ട്രീ​യ ക​ക്ഷി തു​ട​ങ്ങു​ന്ന​ത് വി​ളം​ബ​രം ചെ​യ്യാ​നാ‌​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ടി​ആ​ർ​എ​സ് നേ​താ​വാ​യ രാ​ജ​ന​ല ശ്രീ​ഹ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 200 മ​ദ്യ​ക്കു​പ്പി​ക​ളും 200 ജീ​വ​നു​ള്ള കോ​ഴി​ക​ളെ‌​യും വി​ത​ര​ണം ചെ​യ്ത​ത്. വേ​ദി​യി​ൽ കെ​സി​ആ​റി​ന്‍റെ​യും മ​ക​നും മ​ന്ത്രി​യു​മാ​യ കെ.​ടി. രാ​മ​റാ​വു​വി​ന്‍റെ​യും വ​ലി​യ ക​ട്ടൗ​ട്ടു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു.



2024-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ദേ​ശീ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യി മു​ന്നേ​റാ​നാ​ണ് കെ​സി​ആ​റി​ന്‍റെ നീ​ക്കം. ദ​സ​റ ആ​ഘോ​ഷ​വേ​ള​യി​ൽ പു​തി​യ പാ​ർ​ട്ടി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ക്കും. ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി എ​ന്ന പേ​രി​ലാ​യി​രി​ക്കും പു​തി​യ ക​ക്ഷി അ​റി​യ​പ്പെ​ടു​ക എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​വി​ഭ​ക്ത ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി നേ​താ​വ് എ​ൻ.​ടി. റാ​മ​രാ​വു 1980-ക​ളി​ൽ സ​മാ​ന​ല​ക്ഷ്യ​വു​മാ​യി ഭാ​ര​ത​ദേ​ശം എ​ന്ന പാ​ർ​ട്ടി രൂ​പി​ക​രി​ച്ചി​രു​ന്നു.