തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുതിർന്ന നേതാക്കൾ ഒരു സ്ഥാനാർഥിയുടെ പക്ഷം പിടിക്കുന്നതായി ആക്ഷേപം ഉന്നയിച്ച് ശശി തരൂർ. ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചരണം നടത്താന്‍ പാടില്ലെന്ന ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം മറികടക്കുന്നതിനെയും തരൂർ വിമർശിച്ചു.
കെപിസിസി ആസ്ഥാനത്ത് എത്തിയ വേളയിൽ ഒരു വിഭാഗം പ്രവർത്തകർ നൽകിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് തരൂർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നേതാക്കൾ പറയുന്നത് പ്രവർത്തകർ അനുസരിക്കണമെന്ന് ഉറപ്പ് പറയാൻ പറ്റില്ലെന്ന് പറഞ്ഞ തരൂർ, താൻ വിമത സ്ഥാനാർഥിയല്ലെന്നും മല്ലികാർജുൻ ഖാർഗെയ്ക്ക് ഔദ്യോഗിക സ്ഥാനാർഥി എന്ന വിശേഷണം നൽകുന്നത് ശരിയല്ലെന്നും പ്രതികരിച്ചു.
രഹസ്യബാലറ്റ് വഴി നടത്തുന്ന വോട്ടെടുപ്പിൽ എല്ലാവരുടെയും വോട്ട് മൂല്യം തുല്യമാണെന്നും ഇതിൽ മുതിർന്നവർ, ഇളയവർ എന്ന വ്യത്യാസമില്ലെന്നും തരൂർ പറഞ്ഞു.
"മുതിർന്ന നേതാക്കൾ പക്ഷം ചേരുന്നു'
11:09 PM Oct 04, 2022 | Deepika.com