കാ​ഷ്മീ​രി​ലെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സം​വ​ര​ണം ന​ൽ​കു​മെ​ന്ന് അ​മി​ത് ഷാ

04:52 PM Oct 04, 2022 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ മൂ​ന്ന് ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​പ​ഹാ​രി, ഗു​ജ്ജ​ർ, ബ​ക്ക​ർ​വാ​ൽ വി​ഭാ​ഗ​ങ്ങ​ളെ പ​ട്ടി​ക​വ​ർ​ഗ സ​മൂ​ഹ​ങ്ങ​ളാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും ഇ​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ‌സം​വ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നു​മാ​ണ് വാ​ഗ്ദാ​നം.

കാഷ്മീരിലെ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായി ര​ജൗ​രി​യി​ൽ ബി​ജെ​പി ന​ട​ത്തി​യ മ​ഹാ​സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് ഷാ ​ഈ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. നീ​ക്കം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം ല​ഭി​ക്കു​ന്ന ആ​ദ്യ ജ​ന​വി​ഭാ​ഗം എ​ന്ന നേ​ട്ടം പ​ഹാ​രി​ക​ൾ​ക്ക് സ്വ​ന്ത​മാ​കും. ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം ന​ൽ​കാ​ൻ സം​വ​ര​ണ നി​യ​മ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റ് ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​ണ്.

സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കാ​നു‌​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും കാ​ഷ്മീ​ർ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ഇ​തി​നാ​യു​ള്ള റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യും ഷാ ​അ​റി​യി​ച്ചു. ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്കം സാ​ധ്യ​മാ​യ​തെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.