ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ 10 പേർ മരിച്ചു. കൊടുമുടിയില്‍ കുടുങ്ങിയ 29 പര്‍വതാരോഹകരിൽ എട്ടുപേരെ രക്ഷപെടുത്തിയതായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അറിയിച്ചു.
ഉത്തര്കാശിയിലുള്ള നെഹ്റു മൗണ്ടിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് കുടുങ്ങിയത്. 170 പേരുണ്ടായിരുന്ന സംഘത്തിൽപ്പെട്ടവരാണ് കൊടുമുടിയില്‍ അകപ്പെട്ടത്. മരണപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രദേശത്ത് വ്യോമസേനയും ദുരന്തനിവാരണസേനയും രക്ഷാപ്രവര്ത്തനനം തുടരുകയാണ്.
ഉത്തരാഖണ്ഡിലെ ഹിമപാതം; 10 പേർ മരിച്ചു
08:25 AM Oct 05, 2022 | Deepika.com