മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം

08:53 PM Oct 04, 2022 | Deepika.com
ഇടുക്കി: മൂന്നാറില്‍ വീണ്ടും കടുവയുടെ ആക്രമണം. മേയാന്‍ വിട്ട പശുവിനെ ആക്രമിച്ചു. മൂന്നാര്‍ ഈസ്റ്റ് ഡിവിഷനിലാണ് സംഭവം.

പശുക്കളെ മേയ്ക്കാന്‍ പോയ വേലായുധന്‍ കല്ലെറിഞ്ഞാണ് കടുവയെ ഓടിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ട പ്രദേശത്തുനിന്ന് 6 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായത്. നെയ്മക്കാട് പത്തു പശുക്കളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കടുവ കൊന്നത്.

കടുവയെ പിടികൂടാന്‍ വിവിധയിടങ്ങളില്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. അക്രമകാരിയായ കടുവയായതിനാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.