തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​വ​ര്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ടു; മൂ​ന്നു മ​ര​ണം; ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം

02:59 PM Oct 04, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ല്ലാ​ര്‍ വ​ട്ട​ക്ക​യ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​വ​ര്‍ ഒ​ഴു​ക്കി​ല്‍​പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. മൂ​ന്നു പേ​രെ ക​ര​യ്‌​ക്കെ​ത്തി​ച്ചു.

സ​ഹ്വാ​ന്‍, ഫി​റോ​സ്, ജ​വാ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഫി​റോ​സ് എ​സ്എ​പി ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നാ​ണ്. ര​ക്ഷ​പെ​ട്ട​വ​രി​ല്‍ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

ബീ​മാ​പ​ള്ളി​യി​ല്‍​നി​ന്നു​ള്ള സം​ഘ​മാ​ണ് ഒ​ഴു​ക്കി​ല്‍​പെ​ട്ട​ത്. അ​പ​ക​ട​മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചു​കൊ​ണ്ടാ​ണ് ഇ​വ​ര്‍ കു​ളി​യ്ക്കാ​നി​റ​ങ്ങി​യ​ത്.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി ഒ​ഴു​ക്കി​ല്‍​പെ​ട്ട​പ്പോ​ള്‍ ര​ക്ഷ​പെ​ടു​ത്താ​നി​റ​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

പോ​ലീ​സ് മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡ് സ്ഥി​ച്ചി​ട്ടു​ള്ള സ്ഥ​ല​മാ​ണ് വ​ട്ട​ക്ക​യം. ഇ​വി​ടെ സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ചി​രു​ന്ന മു​ള്ളു​വേ​ലി ഉ​ള്‍​പ്പെ​ടെ മാ​റ്റി​യി​ട്ടാ​ണ് ഇ​വ​ര്‍ വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​ത്.