ഉത്തരാഖണ്ഡില്‍ ഹിമപാതം; 28 പര്‍വതാരോഹകര്‍ കുടുങ്ങി

02:22 PM Oct 04, 2022 | Deepika.com
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെതുടര്‍ന്ന് 28 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ കൊടുമുടിയിലാണ് സംഭവം.

ഉത്തര്‍കാശിയിലുള്ള നെഹ്‌റു മൗണ്ടിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് കുടുങ്ങിയത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയും പ്രദേശത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.