ഖാ​ര്‍​ഗേ​യ്ക്കു​ള്ള സു​ധാ​ക​ര​ന്‍റെ പി​ന്തു​ണ വ്യ​ക്തി​പ​രം; പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നോ​ടൊ​പ്പ​മെ​ന്നും ത​രൂ​ര്‍

12:18 PM Oct 04, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഖാ​ര്‍​ഗേ​യ്ക്ക് പ​ര​സ്യ​പി​ന്തു​ണ ന​ല്‍​കി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സു​ധാ​ക​ര​ന്‍റെ ന​ട​പ​ടി വ്യ​ക്തി​പ​ര​മെന്ന് ശ​ശി ത​രൂ​ര്‍. അത് അദ്ദേഹത്തിന്‍റെ വ്യക്തപരമായ അ​ഭി​പ്രാ​യം മാ​ത്ര​മാണ്. പി​സി​സി അ​ധ്യ​ക്ഷ​ന്‍​മാ​രു​ടെ പ്ര​സാ​വ​ന​യെ​ക്കു​റി​ച്ച് അ​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ പ്ര​തി​ക​രി​ച്ചു

വോ​ട്ട​ര്‍​മാ​ര്‍ മ​നഃ​സാ​ക്ഷി​ക്ക​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ട്ടെ. പാ​ര്‍​ട്ടി​യി​ല്‍ കൂ​ടു​ത​ല്‍ ശ​ക്തി​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​നും വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും ആ​രാ​ണ് വേ​ണ്ട​തെ​ന്ന് വോ​ട്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും ത​രൂ​ര്‍ കൂ​ട്ടി​ചേ​ര്‍​ത്തു.

മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. സാ​ധാ​ര​ണ പ്ര​വ​ര്‍​ത്ത​ക​രു​ടെ പി​ന്തു​ണ ത​നി​യ്ക്കു​ണ്ട്. വോ​ട്ട​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട പ​ദ​വി വ​ഹി​ക്കു​ന്ന​വ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​വേ​ണ്ടി പ്ര​ച​ര​ണം ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ തെരഞ്ഞെടുപ്പ് അതോറിറ്റി ന​ട​പ​ടി​യെ​ടു​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.