ജ​പ്പാ​നു മു​ക​ളി​ലൂ​ടെ മി​സൈ​ൽ പ​റ​ത്തി ഉ​ത്ത​ര കൊ​റി​യ; അ​തീ​വ ജാ​ഗ്ര​ത

07:25 AM Oct 04, 2022 | Deepika.com
സി​യൂ​ൾ: വ​ട​ക്ക​ൻ ജ​പ്പാ​നു മു​ക​ളി​ലൂ​ടെ മി​സൈ​ൽ വി​ക്ഷേ​പ​ണം ന​ട​ത്തി ഉ​ത്ത​ര​കൊ​റി​യ. മ​ധ്യ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ലാ​ണു വി​ക്ഷേ​പി​ച്ച​തെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ അ​റി​യി​ച്ചു. ഇ​തു വ​ട​ക്ക​ൻ ജ​പ്പാ​നി​ലെ ഹൊ​ക്കൈ​ഡോ ദ്വീ​പി​നു മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ മി​സൈ​ൽ മൂ​വാ​യി​രം കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് പ​സി​ഫി​ക് സ​മു​ദ്ര​ത്തി​ൽ പ​തി​ച്ചു.

യു​എ​ൻ ഉ​പ​രോ​ധം വ​ക​വ​യ്ക്കാ​തെ​യാ​ണ് ഉ​ത്ത​ര കൊ​റി​യ വീ​ണ്ടും ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ക്ഷേ​പി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു വ​ട​ക്ക​ൻ ജ​പ്പാ​നി​ൽ അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. ഹൊ​ക്കൈ​ഡോ ദ്വീ​പി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്തി. നി​ര​വ​ധി പേ​രെ ഒ​ഴി​പ്പി​ച്ച് ഭൂ​ഗ​ർ​ഭ അ​റ​ക​ളി​ലേ​ക്ക് മാ​റ്റി.

2017ന് ​ശേ​ഷം ജ​പ്പാ​ന് മു​ക​ളി​ലൂ​ടെ ഉ​ത്ത​ര കൊ​റി​യ ന​ട​ത്തു​ന്ന ആ​ദ്യ മി​സൈ​ൽ വി​ക്ഷേ​പ​ണ​മാ​ണി​ത്. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫ്യൂ​മി​യോ കി​ഷി​ദ ഉ​ത്ത​ര കൊ​റി​യ​യു​ടെ ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ജാ​പ്പ​നീ​സ് സ​ർ​ക്കാ​ർ ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

ബാ​ലി​സ്റ്റി​ക്‌ മി​സൈ​ലും ആ​ണ​വാ​യു​ധ​ങ്ങ​ളും പ​രീ​ക്ഷി​ക്കു​ന്ന​തി​ൽ യു​എ​ൻ ഉ​ത്ത​ര കൊ​റി​യ​ക്കു​മേ​ൽ ശ​ക്ത​മാ​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മി​സൈ​ൽ വി​ക്ഷേ​പ​ണ​ത്തി​ലൂ​ടെ ഇ​തൊ​ന്നും വ​ക​വ​യ്ക്കു​ന്നി​ല്ല എ​ന്ന നി​ല​പാ​ടി​ന് ഉ​ത്ത​ര​കൊ​റി​യ അ​ടി​വ​ര​യി​ടു​ക​യാ​ണെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.