ലണ്ടൻ: സീസണിലെ മോശം പ്രകടനത്തെ തുടർന്ന് മിഡിൽസ്ബ്രോ പരിശീലകൻ ക്രിസ് വൈൽഡറെ പുറത്താക്കി. നിലവിൽ ചാമ്പ്യൻസ് ഡിവിഷനിൽ 22-ാം സ്ഥാനത്താണ് ടീം. 11 മാസം മുൻപ് മാത്രമാണ് വൈൽഡർ ടീമിന്റെ ചുമതല ഏറ്റെടുത്തിരുന്നത്.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് മിഡിൽസ്ബ്രോ നടത്തിയത്. പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടാനുള്ള പ്ലേ ഓഫിന്റെ അടുത്തെതാനും ടീമിനായിരുന്നു. എഫ്എ കപ്പിലെ യുനൈറ്റഡിനും ടോട്ടനത്തിനും എതിരെയുള്ള പ്രകടനങ്ങളും മികച്ചതായിരുന്നു.
എന്നാൽ ഈ സീസണിൽ ടീം ദയനീയ പ്രകടനം പുറത്തെടുത്തതോടെ പരിശീലകൻ തെറിച്ചു. താത്കാലിക ചുമതലയിലേക്ക് ഗോൾകീപ്പിംഗ് കോച്ച് ലിയോ പേർകോവിച്ചിനെ നിയമിച്ചിട്ടുണ്ട്.
ടീമിന്റെ ദയനീയ പ്രകടനം; വൈൽഡറെ പുറത്താക്കി മിഡിൽസ്ബ്രോ
06:37 AM Oct 04, 2022 | Deepika.com