ന്യൂനപക്ഷകാര്യ മന്ത്രാലയം നിർത്തില്ലെന്നു കേന്ദ്രം

02:01 AM Oct 04, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യ​വു​മാ​യി ല​യി​പ്പി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ്രീ​ണി​പ്പി​ക്കു​ന്ന​തി​നു​ള്ള യു​പി​എ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ച​തെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. നീ​ക്ക​ത്തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് രാ​ജ്യ​സ​ഭാം​ഗം സ​യ്യി​ദ് നാ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു നീ​ക്ക​വു​മി​ല്ലെ​ന്നു കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ കേ​ന്ദ​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കാ​ണ് ന്യ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല.