മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചൊ​വ്വാ​ഴ്ച യൂ​റോ​പ്പി​ലേ​ക്ക്

11:47 PM Oct 03, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചൊ​വ്വാ​ഴ്ച യൂ​റോ​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പു​റ​പ്പെ​ടും. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ശ​നി​യാ​ഴ്ച​യാ​ണ് യൂ​റോ​പ്പി​ലേ​ക്ക് പു​റ​പ്പെ​ടാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്നു​ത്. എ​ന്നാ​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തോ​ടെ യാ​ത്ര മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.55ന് ​കൊ​ച്ചി​യി​ൽ​നി​ന്നും നോ​ർ​വേ​യി​ലേ​യ്ക്കാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര തി​രി​ക്കു​ക. പി​ന്നീ​ട് ബ്രി​ട്ട​നും സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഓ​ക്ടോ​ബ​ർ 12നാ​ണ് മ​ട​ക്കം. ഫി​ൻ​ല​ൻ​ഡ് സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ യൂ​റോ​പ്യ​ൻ പ​ര്യ​ട​നം.