പുറത്തിനേറ്റ പരിക്കിനെത്തുടർന്ന് ചുരുങ്ങിയത് ആറു മാസമെങ്കിലും ബുംറയ്ക്ക് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ബാക്ക് ഇഞ്ചുറിയെ തുടർന്ന് ഏഷ്യ കപ്പ് ട്വന്റി-20യിൽ ബുംറ കളിച്ചിരുന്നില്ല.
ജഡേജ, ബുംറ...
ഐസിസി ട്വന്റി-20 ലോകകപ്പ് ആരംഭിക്കുന്നതിനു മുന്പുതന്നെ ഇന്ത്യക്ക് ഇരട്ടപ്രഹരമായി പരിക്ക്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ നേരത്തേ ടീമിൽനിന്ന് പുറത്തായിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതുകൊണ്ടുതന്നെ ജഡേജയെ പരിഗണിച്ചില്ല. എന്നാൽ, ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ബുംറയും പരിക്കോടെ പുറത്തായതിന്റെ വേദനയിലാണ് ടീം ഇന്ത്യ.